Monday, April 19, 2021

വണ്‍ ഒ.ടി.ടി റിലീസ് അല്ല, ഉടന്‍ തിയറ്ററിലേക്കെന്ന് മമ്മൂട്ടി

വൺ ഒരു പൊളിറ്റിക്കൽ സിനിമയാണ്. അതൊരിക്കലും ഒടിടിയിലൂടെ കണ്ട് ആസ്വദിക്കാൻ കഴിയില്ല.

Home Malayalam വണ്‍ ഒ.ടി.ടി റിലീസ് അല്ല, ഉടന്‍ തിയറ്ററിലേക്കെന്ന് മമ്മൂട്ടി

മലയാളി സിനിമാ പ്രേക്ഷകർ വളരെ അധികം കാത്തിരിക്കുന്ന ഒരു ചിത്രമാണ് “വൺ.” സന്തോഷ് വിശ്വനാഥിൻ്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനാകുന്ന വൺ അധികം വൈകാതെ തന്നെ റിലീസ് ചെയ്യും. 2021-ലെ മമ്മൂട്ടിയുടെ ആദ്യ റിലീസ് ആയി തന്നെ വൺ തീയേറ്ററുകളിൽ എത്തും. ബോബി- സഞ്‍ജയ് ടീമിൻ്റെതാണ് തിരക്കഥ.

കൊവിഡിന് മുന്നേ സിനിമയുടെ ചിത്രീകരണം ഭൂരിഭാഗവും പൂര്‍ത്തിയാക്കിയിരുന്നു. കുറച്ചു ഭാഗം കൂടിയാണ് ഇനി ചിത്രീകരിക്കാൻ ബാക്കി അവിശേഷിക്കുന്നത്.

- Advertisement -

കേരളത്തിൽ തിയേറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചെങ്കിലും 50 ശതമാനം കാണികളോടെ പടം റിലീസ് ചെയ്യുന്നത് വൻ സാമ്പത്തീക നഷ്ടം വരുത്തിവെക്കുമെന്നാണ് നിർമ്മാതാക്കളുടേയും വിതരണക്കാരുടേയും സംഘടന പറയുന്നത്. ഇതിനൊരു പരിഹാരം ഉണ്ടാകുന്നതുവരെ തിയേറ്ററകൾ തുറന്നു പ്രവർത്തിക്കില്ലെന്നാണ് ഇരുകൂട്ടരുടെയും പറയുന്നത്.

കൂടുതൽ വായിക്കാൻ: ദൃശ്യം 2 റിലീസ് ഒ.ടി.ടിയില്‍ തന്നെ; നിർമ്മാതാവ് ആന്റണി പെരുമ്പാവൂര്‍

പൊളിറ്റിക്കല്‍ ത്രില്ലറായ ‘വണ്‍’ പൂര്‍ത്തിയാകണമെങ്കില്‍ മമ്മൂട്ടി ഉള്‍പ്പെടുന്ന ക്രൗഡ് സീക്വന്‍സും ടെയില്‍ എന്‍ഡും ചിത്രീകരിക്കേണ്ടതുണ്ട്, അതുകൂടി പൂർത്തിയായ ശേഷമേ വൺ റിലീസിനെത്തൂ എന്നും ഫെബ്രുവരി അവസാനത്തോടെ പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കാമെന്നാണ് കരുതുന്നതെന്നും സന്തോഷ് ഒരു ഓൺലൈൻ മാധ്യമവുമായിട്ടുള്ള അഭിമുഖത്തിൽ പറഞ്ഞിരുന്നു.

വൺ ഒരു പൊളിറ്റിക്കൽ സിനിമയാണ്. അതൊരിക്കലും ഒടിടിയിലൂടെ കണ്ട് ആസ്വദിക്കാൻ കഴിയില്ല. തിയേറ്ററിന് വേണ്ടി ചെയ്ത സിനിമയാണ്, അത് തിയേറ്ററിൽ തന്നെ എത്തും. സന്തോഷ് കൂട്ടിച്ചേർത്തു.

കൂടുതൽ വായിക്കാൻ: “പാച്ചുവും അത്ഭുതവിളക്കും,” ഫഹദ് ഫാസിൽ അഖില്‍ സത്യന്‍ ചിത്രത്തിന് പേരിട്ടു

ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘ദ പ്രീസ്റ്റ്’ ആണ് മമ്മൂട്ടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന മറ്റൊരു ചിത്രം. കൂടാതെ അമല്‍ നീരദ്, രത്തീന ഷര്‍ഷാദ്, രഞ്ജിത്ത്, കെ.മധു എന്നിവരുടെ പ്രൊജക്ടുകള്‍ ആണ് അണിയറയിൽ ഒരുങ്ങുന്നത്.


Summary

Mammootty’s One To Get A Direct Theater Release

Trending Posts

Related news