Monday, April 19, 2021

ബിലാലിനു മുൻമ്പ് അമൽ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിൽ മറ്റൊരു ചിത്രം?

മമ്മൂട്ടി ആരാധകർക്ക് ഏറെ സന്തോഷം പകരുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

Home Malayalam ബിലാലിനു മുൻമ്പ് അമൽ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിൽ മറ്റൊരു ചിത്രം?

“ബിഗ് ബി”യുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാർത്ത വന്നത് മുതൽ മമ്മൂട്ടി ആരാധകരെല്ലാം ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഒന്നാം ഭാഗം അണിയിച്ചൊരുക്കിയ അമൽ നീരദ് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടി ആരാധകർക്ക് ഏറെ സന്തോഷം പകരുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബിലാലിന് മുൻപ് മമ്മൂട്ടിയും അമല്‍ നീരദും മറ്റൊരു ചിത്രത്തിനായി കൈകോർക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്. ഈ വാർത്ത ശരിവെക്കുന്നതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന നടൻ സൗബിൻ ഷാഹിറിന്റെ വീഡിയോ. മമ്മൂട്ടിയും അമൽ നീരദും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നതായും അതിൽ താൻ അഭിനയിക്കുന്നതായും സൗബിൻ പറയുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

- Advertisement -

2007 ഏപ്രിൽ മാസത്തിലായിരുന്നു ബിഗ് ബി റിലീസ് ചെയ്തത്. രണ്ട് വർഷം മുൻമ്പ് ആണ് ബിഗ് ബിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാർത്ത ഔദ്യോഗികമായി അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

കൂടുതൽ വായിക്കാൻ: മോഹന്‍ലാലിന്റെ “മരക്കാര്‍ അറബിക്കടലിന്റെ സിംഹം” റിലീസ്​ തീയതി പ്രഖ്യാപിച്ചു

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഗോപിസുന്ദറാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഉണ്ണി ആറും സുഹാസ് ഷറഫും ചേര്‍ന്നാണ് ബിലാലിൻ്റെ തിരക്കഥ ഒരുക്കുന്നത്.

പുതുമുഖ സംവിധായകൻ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘ദ പ്രീസ്റ്റ്’ ആണ് 2021ൽ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രം. മമ്മൂട്ടിയെ കൂടാതെ ഒരു വൻ താര നിര തന്നെയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.

കൂടുതൽ വായിക്കാൻ: നിവിൻ പോളി – രാജീവ് രവി ചിത്രം “തുറമുഖം” റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ആന്റോ ജോസഫ് ഫിലിം കമ്പനി, ആർ.ഡി. ഇല്ല്യൂമിനേഷൻസ് എന്നീ ബാനറുകളിൽ ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് “ദ പ്രീസ്റ്റ്” നിര്‍മ്മിക്കുന്നത്. ശ്യാം മേനോനും ദീപു പ്രദീപുമാണ് തിരക്കഥ. രാഹുല്‍ രാജ് സംഗീത സംവിധാനം.

മമ്മൂട്ടി മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍ ആയി എത്തുന്ന ‘വൺ‘ ആണ് മറ്റൊരു ചിത്രം. ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന സ്പൂഫ് ഫിലിം സംവിധാനം ചെയ്ത സന്തോഷ് വിശ്വനാഥാണ് സംവിധായകൻ. ബോബി-സഞ്ജയുടേതാണ് തിരക്കഥ.


Summary

Mammootty – Amal Neerad To Team Up Again For Another Film Before Bilal?

Trending Posts

Related news