Monday, April 19, 2021

അവധിക്കാലം ആഘോഷിച്ച് ബോളിവുഡ് സുന്ദരി മല്ലിക ഷെരാവത്ത്

കേരളം തനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണെന്നും, തിരക്കുകൾ മാറ്റിവച്ച് ഇവിടെ സമയം ചെലവഴിക്കുന്നതിൽ താൻ അതീവ സന്തോഷവതിയാണെന്നും മല്ലിക ഷെരാവത്ത് പറയുന്നു.

Home Malayalam അവധിക്കാലം ആഘോഷിച്ച് ബോളിവുഡ് സുന്ദരി മല്ലിക ഷെരാവത്ത്

ലോകമെമ്പാടും ധാരാളം ആരാധകരുള്ള നടിയാണ് മല്ലിക ഷെരാവത്ത്. 2019 ൽ ഇറങ്ങിയ “ബൂ സബ്ഖി ഫറ്റെഗി” എന്ന ഹിന്ദി വെബ് സീരീസിൽ ആണ് മല്ലികയെ അവസാനമായി അഭിനയിച്ചത്. ബോളിവുഡിലെ ഗ്ലാമർ നടിമാരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മല്ലിക ഷെറാവത്ത്. പ്രായം 43ൽ എത്തി നിൽക്കുമ്പോഴും കാഴ്ചയിലും രൂപത്തിലുമെല്ലാം കൗമാരക്കാരിയുടെ ചുറുചുറുക്കും പ്രസരിപ്പുമുള്ള മല്ലികയ്ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.

തൻ്റെ ജോലിത്തിരക്കിനിടയിലും താരം സമൂഹമാധ്യമങ്ങളിളെല്ലാം വളരെ അധികം സജീവമാണ്, കൂടാതെ നടിയുടെ ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

- Advertisement -

ഇപ്പോഴിതാ മല്ലികയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. താരം തന്നെയാണ് തൻ്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ളതാണ് മല്ലിക ഷെരാവത്തിൻ്റെ പുതിയ ഫോട്ടോകള്‍. തനിക്ക് ഏറ്റവും പ്രിയപ്പെട്ടയിടം എന്ന അടിക്കുറിപ്പോടെ നിരവധി ചിത്രങ്ങളാണ് താരം തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്.

കൂടുതൽ വായിക്കാൻ: ‘തീർപ്പ്’ രതീഷ് അമ്പാട്ട്-മുരളി ഗോപി ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്തും

മല്ലിക ഷെറാവത്തിൻ്റെ ഏറ്റവും പുതിയ ബിക്കിനി ചിത്രങ്ങൾ

ബോളിവുഡ് താരം മല്ലിക ഷെരാവത്ത് അവധി ആഘോഷിക്കാനാണ് കേരളത്തിൽ എത്തിയിരിക്കുന്നത്. പ്രകൃതി ഭംഗി ആസ്വദിച്ച് കേരളത്തിൻ്റെ തനതായ ആയുർവേദ ചികിത്സയുമായി ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് മല്ലിക. ഇതിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടു​ണ്ട്.

കൂടുതൽ വായിക്കാൻ: മോഹന്‍ലാലിൻ്റെ “മരക്കാര്‍ അറബിക്കടലിന്റെ സിംഹം” റിലീസ്​ തീയതി പ്രഖ്യാപിച്ചു

കേരളം തനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണെന്നും, തിരക്കുകൾ മാറ്റിവച്ച് ഇവിടെ സമയം ചെലവഴിക്കുന്നതിൽ താൻ അതീവ സന്തോഷവതിയാണെന്നും താരം പറയുന്നു.


Summary

Mallika Sherawat Shares Latest Bikini Photos From Kerala Vacation.

Trending Posts

Related news