വിജയ് ആൻ്റണി നായക വേഷത്തിലെത്തുന്ന പുതിയ ചിത്രം “കോടിയിൽ ഒരുവൻ” ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി.
തമിഴ് നടൻ കാർത്തി ആണ് കോടിയിൽ ഒരുവൻ്റെ ടീസർ തൻ്റെ ട്വിറ്റർ അക്കൗണ്ട് വഴി റിലീസ് ചെയ്തത്.
ആനന്ദ കൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മീസയ മുറുക്ക് എന്ന തമിഴ് ചിത്രത്തിലൂടെ പ്രേഷകപ്രശംസ പിടിച്ചുപറ്റിയ പുതുമുഖ നടി ആത്മിക ആണ് നായികയായി എത്തുന്നത്.
വിജയിയെയും ആത്മികയെയും കൂടാതെ ഈ ചിത്രത്തിൽ ഒരു വാൻ താര നിര തന്നെ അണിനിരക്കുന്നുണ്ട്. കെ.ജി.ഫ്. എന്ന കന്നഡ സിനിമയിലൂടെ വില്ലൻ വേഷം ചെയ്ത രാമചന്ദ്ര രാജുവും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മലയാള ചിത്രം കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയനായ സൂരജ് പോപ്സ് ആണ് വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത്.
കോടിയിൽ ഒരുവൻ ഒരു പാൻ ഇന്ത്യ ഫിലിം ആയിട്ടാണ് റിലീസ് ചെയ്യുന്നത്. തമിഴിന് പുറമേ തെലുഗ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്തിറക്കുന്നുണ്ട്.
ഇന്‍ഫിനിറ്റി ഫിലിംസ് വെന്‍ചേര്‍സ് അവതരിപ്പിക്കുന്ന ചേണ്ടൂര്‍ഫിലിം ഇന്റര്‍നാഷനലിന്റെയും ടി ഡി രാജയുടേയും ബാനറില്‍ ടി.ഡി. രാജയും, ഡി.ആര്. സഞ്ജയ് കുമാറും ചേര്‍ന്ന് നിർമിക്കുന്നചിത്രത്തിന്റെ ഛായാഗ്രഹണം എന്‍.എസ്. ഉദയകുമാര്‍ നിര്‍വ്വഹിക്കുന്നു. സംഗീത സംവിധാനം ചെയ്തിരിക്കുന്നത് നിവാസ് കെ പ്രസന്നയാണ്.
കോടിയിൽ ഒരുവൻ ഒഫീഷ്യൽ ടീസർ താഴെ കാണാം.
Summary
Vijay Antony’s Upcoming Film Kodiyil Oruvan Official Teaser