പ്രേക്ഷകര്‍ ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നട ചിത്രം കെ.ജി.എഫ് ചാപ്റ്റർ 2ൻ്റെ ഒഫീഷ്യൽ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ടീസർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ സ്വന്തമാക്കിയത് രണ്ടരക്കോടിയിലേറെ കാഴ്ചക്കാരെയാണ്. റോക്കിങ് സ്റ്റാർ യഷിന്റെ ജന്മദിനത്തിലാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. റോക്കി ഭായി ആയുളള യഷിന്റെ രണ്ടാം വരവിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം കെ.ർ.ജി. സ്റ്റുഡിയോസിൻ്റെ ബാനറിൽ വിജയ് കിർഗണ്ടൂർ, കാർത്തിക് ഗൗഡ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കെ.ജി.ഫ്. ചാപ്റ്റർ 2 കന്നടയ്ക്ക് പുറമേ, തമിഴ്,മലയാളം,തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.
മലയാളത്തില്‍ പൃഥ്വിരാജ് ഫിലിംസും ഹിന്ദിയിൽ എക്സൽ എൻ്റർടൈൻമെൻറ്സും തമിഴിൽ വിശാൽ ഫിലിം ഫാക്ടറിയും തെലുഗിൽ വരാഹി ചലനചിത്രയും ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്.
കൂടുതൽ വായിക്കാൻ: വണ്‍ ഒ.ടി.ടി റിലീസ് അല്ല, ഉടന്‍ തിയറ്ററിലേക്കെന്ന് മമ്മൂട്ടി
കെ.ജി.ഫ്. ചാപ്റ്റർ 2ൽ യാഷ്നെക്കൂടാതെ ബോളിവുഡ് താരം സഞ്ജയ് ദത്തും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അധീര എന്ന കഥാപാത്രമായിട്ടാണ് സഞ്ജയ് ദത്ത് എത്തുന്നത്.
യഷിന്റെ വില്ലനായി എത്തുന്ന സഞ്ജയ് ദത്തിനെയും ടീസറില്‍ കാണിക്കുന്നുണ്ട്. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു.
2018ൽ ആണ് കെ.ജി.ഫ്. ചാപ്റ്റർ 1 റിലീസ് ചെയ്തത്. ലോകമെമ്പാടും റിലീസ് ചെയ്യുന്ന ആദ്യ കന്നഡ സിനിമയാണ് കെ.ജി.ഫ്. യാഷിൻ്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയ ചിത്രം ബോക്സ് ഓഫീസിൽ ഇരുന്നൂറുകോടിക്കുമേൽ കളക്ഷൻ നേടിയിരുന്നു.
കന്നട സിനിമയിലെ ഇരുന്നൂറുകോടി ക്ലബ്ബിൽ എത്തിയ ആദ്യ സിനിമയായി കെ.ജി.ഫ് മാറി. കന്നട ഫിലിം ഇന്‍ഡസ്ട്രിക്ക് ഏറെക്കാലത്തിന് ശേഷം പുത്തനുണര്‍വ് നല്കിയ ചിത്രം കൂടിയായിരുന്നു കെജിഎഫ്.
കൂടുതൽ വായിക്കാൻ: ദൃശ്യം 2 റിലീസ് ഒ.ടി.ടിയില്‍ തന്നെ; നിർമ്മാതാവ് ആന്റണി പെരുമ്പാവൂര്‍
കേരളത്തിലും മികച്ച വരവേല്‍പ്പാണ് യഷിന്റെ കെജിഎഫിന് ലഭിച്ചത്. ഒറ്റ ചിത്രത്തിലൂടെ തന്നെ ഇവിടെ നിന്നും നിന്നും നിരവധി ആരാധകരെ യഷിന് ലഭിച്ചിരുന്നു.