പ്രശസ്ത മലയാള സിനിമാ സംവിധായകൻ സത്യൻ അന്തിക്കാടിൻ്റെ മകൻ അഖില്‍ സത്യന് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് പേരിട്ടു. ‘പാച്ചുവും അല്‍ഭുതവിളക്കും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് നായകൻ. കൊച്ചിയിലും, മുംബൈയിലും, ഗോവയിലുമായി ചിത്രീകരിച്ചിരുന്ന സിനിമ ലോക്ക് ഡൗണിനെ തുടര്‍ന്ന് താൽകാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു.
വിജി വെങ്കിടേഷ് ആണ് ഫഹദിനൊപ്പം ഒരു പ്രധാന വേഷം ചെയ്യുന്നത്. ഇവരെ കൂടാതെ ഒരു വമ്പൻ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇന്നസെന്റ്, വിജയരാഘവന്, അഞ്ജന ജയപ്രകാശ്, വിനീത് എന്നിവരും നിർണ്ണായക വേഷങ്ങളിൽ ഈ ചിത്രത്തിലുണ്ട്.
ഫുൾ മൂൺ സിനിമാസിൻ്റെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് ചിത്രം നിർമ്മിക്കുന്നത്. സൗബിൻ ഷാഹിർ നായകനായ അമ്പിളി എന്ന സിനിമയുടെ ക്യാമറ ചലിപ്പിച്ച ശരണ്‍ വേലായുധനാണ് ഈ സിനിമയുടെയും ഛായാഗ്രഹണം നിർവഹിക്കുന്നത്. ദക്ഷിണേന്ത്യയിലെ മുന്‍നിര സംഗീത സംവിധായകനായ ജസ്റ്റിന് പ്രഭാകരന് ആണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധായകൻ.
കൂടുതൽ വായിക്കാൻ: അവധിക്കാലം ആഘോഷിച്ച് ബോളിവുഡ് സുന്ദരി മല്ലിക ഷെരാവത്ത്
അമ്പിളി എന്ന സിനിമയുടെ ഛായാഗ്രാഹകനായിരുന്ന ശരണ്‍ വേലായുധനാണ് ക്യാമറ. രാജീവന് പ്രൊഡക്ഷന്‍ ഡിസൈനും ദക്ഷിണേന്ത്യയിലെ മുന്‍നിര സംഗീത സംവിധായകനായ ജസ്റ്റിന് പ്രഭാകരന് സംഗീത സംവിധാനവും. അഖില്‍ സത്യന് തന്നെയാണ് എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നത്.
ഞാന്‍ പ്രകാശന് എന്ന സിനിമക്ക് ശേഷം ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ചിത്രവുമാണ് പാച്ചുവും അല്‍ഭുതവിളക്കും. മനു മഞ്ജിത്ത് ഗാനരചനയും, ഉത്തരാ മേനോന് കോസ്റ്റിയൂംസും, പാണ്ഡ്യന് മേക്കപ്പും നിര്‍വഹിക്കുന്നു.
അഖിലിൻ്റെ സഹോദരന് അനൂപ് സത്യന് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചിരുന്നു. ഞാന്‍ പ്രകാശന്, ജോമോന്റെ സുവിശേഷങ്ങള്‍, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നീ സത്യന് അന്തിക്കാട് സിനിമകളില്‍ സഹസംവിധായകനായിരുന്നു അഖില്‍ സത്യന്.
ഈ വർഷം ഏപ്രിൽ ആദ്യത്തോടെ പാച്ചുവും അത്ഭുതവിളക്കും തുടര്‍ചിത്രീകരണത്തിലേക്ക് അഖിലും ഫഹദും കടക്കും.
കൂടുതൽ വായിക്കാൻ: ബിലാലിനു മുൻമ്പ് അമൽ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിൽ മറ്റൊരു ചിത്രം?
ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന ജോജി, ഇരുള്, സജിമോന്‍ പ്രഭാകരന്റെ മലയന്‍കുഞ്ഞ് എന്നീ സിനിമകളാണ് ഇനി ഫഹദ് ഫാസിലിൻ്റെ വരാനിരിക്കുന്ന ചിത്രങ്ങൾ. മേയ് 13ന് പെരുന്നാളിന് എത്തുന്ന മാലിക് ആണ് ഫഹദിന്റെ പുതുവര്‍ഷത്തിലെ ആദ്യ റിലീസ്.
Summary
Fahadh faasil – Akhil Sathyan’s Film Titled Pachuvum Athbuthavilakkum.