Monday, April 19, 2021

ദൃശ്യം 2 റിലീസ് ഒ.ടി.ടിയില്‍ തന്നെ; നിർമ്മാതാവ് ആന്റണി പെരുമ്പാവൂര്‍

ദൃശ്യം 2 ഒടിടിക്ക് വേണ്ടി എടുത്ത സിനിമയല്ല. പക്ഷെ താൻ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടായിരുന്നെങ്കില്‍ തനിക്ക് മോഹന്‍ലാലിനെ വച്ച് പത്ത് പടം നിര്‍മ്മിക്കാമായിരുന്നുവെന്നും ആന്‍ണി പെരുമ്പാവൂര്‍ കൂട്ടിച്ചേർത്തു.

Home Malayalam ദൃശ്യം 2 റിലീസ് ഒ.ടി.ടിയില്‍ തന്നെ; നിർമ്മാതാവ് ആന്റണി പെരുമ്പാവൂര്‍

മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. റിലീസുമായി ബന്ധപ്പെട്ട് തിയേറ്ററുകളുമായി കരാറൊന്നും ഒപ്പിട്ടിട്ടില്ല. എന്നാൽ മരയ്ക്കാര്‍ അറബിക്കടലിൻ്റെ സിംഹം തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നും ആന്റണി അറിയിച്ചു.

കൂടുതൽ വായിക്കാൻ: “പാച്ചുവും അത്ഭുതവിളക്കും,” ഫഹദ് ഫാസിൽ അഖില്‍ സത്യന്‍ ചിത്രത്തിന് പേരിട്ടു

മരയ്ക്കാര്‍ അറബിക്കടലിൻ്റെ സിംഹം എന്ന സിനിമ നിര്‍മ്മിക്കുന്നതിൻ്റെ ബുദ്ധിമുട്ടിനെക്കുറിച്ച് ആലോചിക്കാതെയാണ് ചിലർ പ്രതികരിക്കുന്നത്. ദൃശ്യം 2 ഒടിടിക്ക് വേണ്ടി എടുത്ത സിനിമയല്ല. പക്ഷെ താൻ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടായിരുന്നെങ്കില്‍ തനിക്ക് മോഹന്‍ലാലിനെ വച്ച് പത്ത് പടം നിര്‍മ്മിക്കാമായിരുന്നുവെന്നും ആന്‍ണി പെരുമ്പാവൂര്‍ കൂട്ടിച്ചേർത്തു.

കൂടുതൽ വായിക്കാൻ: ബിലാലിനു മുൻമ്പ് അമൽ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിൽ മറ്റൊരു ചിത്രം?
- Advertisement -

ദൃശ്യം 2 ഒ.ടി.ടി റിലീസ് ചെയ്യുന്നതിനെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. അമ്മ സംഘടനയുടെ ഭാരവാഹിയായ മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതിനെതിരെയാണ് ദൃശ്യം 2 സിനിമയുടെ അണിയറപ്രവർത്തകർ വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്.


Summary

Drishyam 2 is all set to release on Amazon Prime Video, Say’s Antony Perumbavoor.

Trending Posts

Related news